സമ്മാനം നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചു ; കെട്ട്യോള്‍ ആണ് എന്റെ മാലാഖ സിനിമയ്ക്ക് എതിരെ മത്സരവിജയികള്‍ രംഗത്ത്
ആസിഫ് അലി നായകനായി കഴിഞ്ഞ വര്‍ഷം റിലീസ് ആയ ചിത്രമാണ് കെട്ട്യോള്‍ ആണ് എന്റെ മാലാഖ. ഫീല്‍ ഗുഡ് സിനിമകളുടെ ശ്രേണിയില്‍ എത്തിയ ഈ സിനിമ 2019 ലെ വിജയ ചിത്രങ്ങളില്‍ ഒന്നാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ഈ ചിത്രം നിസാം ബഷീര്‍ ആണ് സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞു പറ്റിച്ചു എന്ന ആരോപണവുമായി ദമ്പതികള്‍ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
ഷനോജ് സയ്ദ് ഭാര്യ നിഷയുമാണ് കെട്ട്യോള്‍ ആണ് എന്റെ മാലാഖ സംഘം തങ്ങളെ പറ്റിച്ചു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏറ്റവും നല്ല ദമ്പതികളെ തിരഞ്ഞെടുക്കുന്ന ഒരു മത്സരമുണ്ടായിരുന്നു. ഭാര്യയുമായുള്ള വീഡിയോ അല്ലെങ്കില്‍ ഫോട്ടോ അയച്ചു കൊടുത്തു സെലക്ട് ആകുന്നവര്‍ക്ക് സമ്മാനം ലഭിക്കും എന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഇത്തരത്തില്‍ മത്സരത്തില്‍ പങ്കെടുത്തവരില്‍ ഷനോജിനും ഭാര്യക്കുമാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ച വാര്‍ത്ത ചിത്രത്തിലെ നായകന്‍ ആസിഫ് അലി തന്റെ ഫേസ്ബുക് പേജില്‍ പങ്കവെച്ചിട്ടുമുണ്ട്.
എന്നാല്‍ സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും സമ്മാനം ലഭിച്ചതുമില്ല അത് അന്വേഷിച്ചു നിര്‍മ്മാതാക്കളെ സമീപിച്ചപ്പോള്‍ മറുപടി പോലും ലഭിക്കുന്നില്ല എന്നും ഷനോജ് പറയുന്നു. ചിത്രത്തിന്റെ ഫ്രീ പ്രമോഷന് വേണ്ടി നിര്‍മ്മാതാവ് ആയിരക്കണക്കിന് യുവാക്കളെ പറഞ്ഞു പറ്റിച്ചു എന്നും ഫേസ്ബുക്ക് ഫ്രണ്ട്‌സിനും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും ഫോര്‍വേഡ് ചെയ്തും അറിയാവുന്നവരേക്കൊണ്ടൊക്കെ ഷെയര്‍ ചെയ്യിച്ചും ആണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചത് എന്നും പ്രൈസിന് അര്‍ഹരായ വേറെയും ഒന്‍പത് ദമ്പതിമാരെയും ഇവര്‍ പറ്റിച്ചു എന്നും ഷനോജ് പറയുന്നു.
ഷനോജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :