ബോംബേറും അക്രമവും ; തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് സംഭവം. ലിജു സൂരി, ബിനുകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിജുവിന്റെ ബന്ധുവായ ജയിനാണ് ആക്രമിച്ചത്. വെട്ടിയതിന് ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വെട്ടേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ലിജുവിന്റെ തലയിലും കാലിനുമാണ് പരുക്കേറ്റത്. ലിജുവിന്റെ പരുക്ക് ഗുരുതരമാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ബിനുകുമാറിന്റെ കൈക്കാണ് വെട്ടേറ്റത്. പൊലീസ് അന്വേഷണം ആരംഭിച്ചു.