പെണ്‍വേഷം കെട്ടി പള്ളി ഇമാമിനെ വിവാഹം ചെയ്ത യുവാവ് മോഷണക്കേസില്‍ അറസ്റ്റില്‍

ഉഗാണ്ട സ്വദേശിയും ഇമാമുമായ മുഹമ്മദ് മുത്തുംബയാണ് ആണിനെ വിവാഹം ചെയ്ത് അബദ്ധത്തില്‍ ചെന്ന് ചാടിയത്. അതും വിവാഹം കഴിഞ്ഞു നാളുകള്‍ കഴിഞ്ഞാണ് തന്റെ ഭാര്യ പുരുഷനാണ് എന്ന് ഇയ്യാള്‍ അറിയുന്നത്. അയല്‍ വാസികള്‍ നല്‍കിയ പരാതിയാണ് നവ വധുവിനെ കുടുക്കിയത്. സ്ത്രീ വേഷത്തില്‍ ഇയ്യാള്‍ അയല്‍ വീട്ടില്‍ മോഷണം നടത്തുവാന്‍ ശ്രമിച്ചത് അവര്‍ കാണുകയും തുടര്‍ന്ന് ഇമാമിനും വധുവിനും എതിരെ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ഇമാമിനെയും വധുവിനെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. അവിടെ എത്തിയ ശേഷം വധുവിനെ വനിതാ പോലീസ് നടത്തിയ ദേഹ പരിശോധനയിലാണ് ‘വധു’ പുരുഷനാണ് എന്ന കാര്യം എല്ലാവര്‍ക്കും മനസിലായത്. സ്റ്റേഷന്‍ സെല്ലിലേക്ക് അയക്കുന്നതിനു മുന്‍പ് പ്രതികളുടെ ദേഹ പരിശോധന നടത്തുന്നത് പതിവാണ്. അങ്ങനെ നടന്ന പരിശോധനയില്‍ ഇവരുടെ ‘സ്തനങ്ങള്‍ തുണി’യാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന്, ‘ഭാര്യ’ പുരുഷനാണ് എന്ന് മുത്തുംബിനെ അറിയിക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍, പണം തട്ടിക്കാനായി ഇമാമിനെ ഇയാള്‍ കബളിപ്പിച്ചതായും തെളിഞ്ഞു. കാംപിസി പള്ളിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും അടുത്തതും. എന്നാല്‍ പരമ്പരാഗത മുസ്ലീം ആചാര പ്രകാരം വിവാഹിതരായ മുത്തുംബയ്‌ക്കൊപ്പം ലൈംഗീക ബന്ധത്തിന് വധു ഒരിക്കലും തയാറായിരുന്നില്ല. ആര്‍ത്തവമാണ് എന്ന കാരണം പറഞ്ഞാണ് ‘ഭാര്യ’ ആദ്യമൊക്കെ ലൈംഗീക ബന്ധത്തിന് വഴങ്ങാതിരുന്നത്.

എന്നാല്‍, മാതാപിതാക്കള്‍ക്ക് നിശ്ചിത തുക കൈമാറുന്നത് വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ലെന്ന് ‘ഭാര്യ’ പിന്നീട് പറഞ്ഞതായി മുത്തുംബ വെളിപ്പെടുത്തി. രണ്ടാഴ്ച മുന്‍പാണ് ഇരുവരും കല്യാണം കഴിച്ചത്.