യുഎഇ സാമ്പത്തിക കേസുകളുടെ തുടര്‍നടപടികള്‍ ഇനി മുതല്‍ ഇന്ത്യന്‍ കോടതികളിലും

ദുബായ്: യു.എ.ഇയുമായി നിയമകാര്യങ്ങളില്‍ ഉള്ള പരസ്പര സഹകരണത്തിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ചു ഇനി മുതല്‍ ഭാരതസര്‍ക്കാരിന്റെ പ്രത്യേക ഉഭയകക്ഷി രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇയും ഉള്‍പ്പെടും. ഇന്ത്യന്‍ സിവില്‍ നടപടി നിയമം സെക്ഷന്‍ 44A പ്രകാരം യുഎഇയെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമാണ് ഭാരതത്തിലെ നിയമ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയത്.

വിജ്ഞാപനപ്രകാരം യു.എ.ഇയിലെ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ കോടതികളില്‍ നേരിട്ടു സമര്‍പ്പിക്കാന്‍ (Execution petition) സാധിക്കുന്ന രീതിയിലുള്ള സംവിധാനമാണ് നിലവില്‍ വന്നത്. യു.എ.ഇയില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ പൗരന്‍ അവിടെ ഏതെങ്കിലും രീതിയിലുള്ള സിവില്‍ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ അത്തരം കേസുകളില്‍ ഇന്ത്യയിലെ കോടതിയിലും തുടര്‍നടപടികള്‍ അനായാസം നടത്താമെന്നു സാരം. പ്രത്യേകിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യയിലേക്ക് കടന്നാലും പുതിയ നിയമം വഴി അത്തരക്കാരെ പിന്തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സഹായിക്കും.

യു.എ.ഇയിലെ സിവില്‍ കോടതി വിധികള്‍ മുന്‍പ് ഇന്ത്യയില്‍ നേരിട്ടു നടത്തിയെടുക്കുന്നതിനു പരിമിതികള്‍ ഉണ്ടായിരുന്നു. യു.എ.ഇ സിവില്‍ കോടതി വിധിയുടെ സെര്‍ട്ടിഫൈഡ് കോപ്പിയ്ക്കു അപേക്ഷിച്ചശേഷം അതുമായി ഇന്ത്യയിലെ കോടതിയെ സമീപിച്ചു വീണ്ടും വ്യവഹാരം ഫയല്‍ ചെയ്തു വിധി നേടിയതിനുശേഷം മാത്രമേ നടപടി സാധ്യമായിരുന്നുള്ളു. ഈ നിയമമാണ് പുതിയ വിജ്ഞാപനത്തോടുകൂടി ഇല്ലാതെ ആകുന്നത്.

ഇപ്പോഴത്തെ വിജ്ഞാപനത്തിനു മുന്‍പ് യു.എ.ഇ സിവില്‍ കോടതി വിധികള്‍ ഇന്ത്യന്‍ കോടതികളില്‍ ഒരു തെളിവായിട്ടാണ് പരിഗണിച്ചിരുന്നത് എങ്കില്‍ പുതിയ വിജ്ഞാപനത്തോടുകൂടി പ്രസ്തുത വിധി ഇന്ത്യയിലെ ഒരു ജില്ലാ കോടതി വിധിക്കു സമാനമാകുന്ന രീതിയിലുള്ള സംവിധാനമാന് പ്രാബല്യത്തില്‍ വന്നത്. ഇതോടെ യു.എ.ഇയില്‍ ഫയല്‍ ചെയ്തിട്ടിട്ടുള്ള അല്ലെങ്കില്‍ ചെയ്യുന്ന സാമ്പത്തിക കേസുകളിലെ അന്യായക്കാര്‍ക്കും (Petitioners) സമാന രീതിയിലുള്ള മറ്റു പല കേസുകളില്‍ ഉള്ള ഹര്‍ജിക്കാരനും അവര്‍ക്കു ലഭിക്കുന്ന യു.എ.ഇ കോടതിയുടെ വിധിപ്രകാരം, പ്രതി ഇന്ത്യയില്‍ ആണെങ്കിലും വളരെ എളുപ്പത്തിലും, കാലതാമസമില്ലാതെയും നീതി ലഭിക്കാന്‍ സഹായിക്കും.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പെട്ട് യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നവരെ ആയ്രിര്‍ക്കും നിയമം കൂടുതല്‍ ബാധിക്കുക എന്നാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. സാധാരണഗതിയില്‍ യുഎഇ സിവില്‍ കോടതി വിധികള്‍ എതിര്‍കക്ഷി ഇന്ത്യയില്‍ ആണെങ്കില്‍ ഇന്റര്‍പോളിന്റെ സഹായമില്ലാതെ നടത്തിയെടുക്കുന്നത് എളുപ്പമായിരുന്നില്ല. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും മറ്റും വളരെ വലിയ കേസുകളില്‍ മാത്രമാണ് അന്തരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടിയിരുന്നത്.

എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ ഫൈന്‍ അടച്ചു കഴിഞ്ഞു ഇന്ത്യയിലേക്ക് കടന്നാല്‍ സിവില്‍ കോടതി വിധികള്‍ എക്സിക്യൂട്ടചെയ്യാതെ രക്ഷപ്പെടാമെന്ന സാഹചര്യം ഇതോടെ അടഞ്ഞിരിക്കുയാണ്. ചെറിയ തുകക്കുള്ള സിവില്‍ കേസ് വിധികള്‍ പോലും ഇനി മുതല്‍ ഇന്റര്‍പോളിന്റെ സഹായമില്ലാതെ ഇന്ത്യയില്‍ തുടരാം എന്നിരിക്കെ വളരെ കാര്യക്ഷമമായ രീതിയില്‍ പുതിയ വിജ്ഞാപനം ഉപയോഗിക്കപ്പെടും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. യുഎഇയിലെ പല പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തു ഇന്ത്യയിലേക്ക് കടന്നു കളഞ്ഞവരെ വളരെ എളുപ്പത്തിലും, കൂടുതല്‍ സാമ്പത്തിക ചെലവുകള്‍ ഇല്ലാതെയും കുടുക്കാന്‍ പുതിയ നിയമം വഴി തുറക്കുമെന്നാണ് വിലയിരുത്തപെടുന്നത്.

New law empowers you to exercise your right to recover money from India …

The central Government of India declared United Arab Emirates to be a reciprocating territory under section 44A of the Civil Procedure code by a Gazzette Notification Yesterday. Earlier UK, Aden, Fiji, Singapore, Malaya, Singapore and some few other counters were in the list. As you all know judgment from a court of a reciprocating territory can be directly enforced in India by filing an execution application. Section 44A (1) of the CPC states that where a certified copy of a decree of any superior court of a reciprocating territory has been filed in a District Court, the decree may be executed in India as if it had been passed by the District Court (meaning that the entire scheme of execution of decrees as laid down in Order 21 of the CPC will be applicable). Since UAE was not in the list,usual procedure was to apply for a certified copy of the judgment from UAE, file a civil law suit again in India, get a Judgement and then filing execution application which consumes lot of time and expenses. But after this notification the listed civil court judgment from UAE can directly apply for an execution in India without filing another suit which will be very helpful for the petitioners of many financial disputes cases in UAE if the other party is in India.

കടപ്പാട്: ഫേസ്ബുക് പോസ്റ്റ് (അഡ്വ. ഫെമിന്‍ പണിക്കശ്ശേരി യു.എ.ഇ)