50 ലക്ഷം മുസ്ലീങ്ങളെ രാജ്യത്ത് നിന്നും തുരത്തുമെന്ന് ബി ജെ പി നേതാവ്

50 ലക്ഷം മുസ്ലീങ്ങളെ രാജ്യത്തുനിന്നും തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് . ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും അപ്പോള്‍ പിന്നെ ദീദിക്ക് ആരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ല എന്നുമായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ദിലീപ് ഘോഷിന്റെ ഈ വിവാദ പ്രസ്താവന. നേരത്തെ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവെച്ചു കൊല്ലുമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് ബിജെപി നേതാവ് വീണ്ടും ഇങ്ങനൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.