കേരളത്തില്‍ എന്‍പിആറും NRCയും നടപ്പാക്കണ്ട എന്ന് മന്ത്രിസഭ തീരുമാനം

കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിയും ജനസംഖ്യാ രജിസ്റ്ററും,പൗരത്വ രജിസ്റ്ററും നടപ്പാക്കണ്ട എന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചു.

എന്നാല്‍ സാധാരണ ജനസംഖ്യാ കണക്കെടുപ്പുമായി (സെന്‍സസ്) സഹകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സെന്‍സസ് ചോദ്യാവലിയില്‍ മാതാപിതാക്കളുടെ ജനനത്തീയതി, ജനനസ്ഥലം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല.

ഇക്കാര്യം അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇവ ഒഴിവാക്കിയാകും സെന്‍സസ് നടത്തുക. എന്‍പിആറില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം സെന്‍സസ് ഡയറക്ടറെ വൈകാതെ തന്നെ ഔദ്യോഗികമായി സംസ്ഥാനം അറിയിക്കുമെന്നും മന്ത്രിസഭ അറിയിച്ചു.