നേപ്പാളില്‍ എട്ടു മലയാളികളെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി

നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ 8 മലയാളികളെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദമാനിലെ റിസോര്‍ട്ടിലാണ് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവര്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്.

അതേസമയം മരിച്ചത് തിരുവനന്തപുരം സ്വദേശികളെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.