വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി ; മക്കളുടെ കല്യാണം മുടങ്ങി
ഗുജറാത്തിലെ സൂരറ്റിലാണ് അപാര ട്വിസ്റ്റ് ഉള്ള ഈ സംഭവം അരങ്ങേറിയത്. മക്കളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വധുവിന്റെ മാതാവ് വരന്റെ പിതാവിനൊപ്പം മുങ്ങിയത്.
അടുത്ത മാസമാണ് വിവാഹം ഉറപ്പിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ ഇരു വീട്ടിലും നടന്നുവന്ന സമയമാണ് പെട്ടന്ന് ഒരു ദിവസം വധുവിന്റെ അമ്മയെ കാണാതാകുന്നത്. അതിന്റെ അങ്കലാപ്പില്‍ കുടുംബാംഗങ്ങള്‍ ഇരുന്ന സമയമാണ് വരന്റെ പിതാവിനെയും കാണ്മാനില്ല എന്ന വാര്‍ത്ത അറിയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വരന്റെ 48 കാരനായ പിതാവ് വധുവിന്റെ 46 കാരിയായ മാതാവിനൊപ്പം മുങ്ങിയതായി ബന്ധുക്കള്‍ അറിയുന്നത്.
മക്കളുടെ വിവാഹം ഉറപ്പിച്ചു എങ്കിലും അതിന്റെ മറവില്‍ വധുവിന്റെ അമ്മയും വരന്റെ അച്ഛനും ചെറുപ്പ കാലത്തെ പ്രണയം പുതുക്കുകയായിരുന്നു എന്നവിവരം ആര്‍ക്കുമറിയില്ലായിരുന്നു. വരന്റെ പിതാവിന്റെ ചെറുപ്പം മുതലുള്ള സുഹൃത്താണ് വധുവിന്റെ അമ്മയെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല ഇരു കൂട്ടരും അയല്‍ വാസികളുമായിരുന്നു.
വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടിയതോടെ വരനും വധുവും വെട്ടിലായി. ഏതായാലും കല്യാണ ഒരുക്കങ്ങള്‍ക്കിടെ നടന്ന ഈ ട്വസ്റ്റിനെ തുടര്‍ന്ന് വിവാഹം റദ്ദു ചെയ്യേണ്ടി വന്നിരിക്കുകയാണ് ഇരു വീട്ടുകാര്‍ക്കും!