ആമസോണ്‍ ഉടമയുടെ ഫോണ്‍ ചോര്‍ത്തിയത് സൌദിഅറേബ്യ
ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ ഡോട് കോമിന്റെ ഉടമ ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്തതിനു പിന്നില്‍ സൗദി അറേബ്യയെന്ന് റിപ്പോര്‍ട്ട്. സൗഹൃദ ചാറ്റിങ്ങിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ബെസോസിന് 2018 മേയ് ഒന്നിന് അയച്ച വാട്സ് ആപ്പ് വീഡിയോ സന്ദേശത്തിലെ വൈറസാണ് ജെഫിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ കാരണമായത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബെസോസിന്റെ ഫോണില്‍ നിന്നും ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ടാബ്ലോയ്ഡ് പത്രത്തില്‍ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ വിവരങ്ങളാണ് ബെസോസിന്റെ വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. നേരത്തെ ഫോണ്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ബെസോസ് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കു പുറമേ യുഎന്‍ അന്വേഷകരും ഫോണ്‍ ഹാക്ക് ചെയ്തതിനു പിന്നില്‍ സൗദിയാണെന്ന് സ്ഥിരീകരിച്ചു. അതേസമയം വിഷയത്തില്‍ സൌദി ഇതുവരെ പ്രതികരിച്ചിട്ടില്ല.