കാസര്‍ഗോഡ് ; അധ്യാപികയുടെ മരണം കൊലപാതകം ; പ്രതി സഹ അധ്യാപകന്‍
കാസര്‍ഗോഡ് : മഞ്ചേശ്വരത്ത് സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. രൂപശ്രീയെ മുക്കിക്കൊന്നതാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ സഹ അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപികയെ ബക്കറ്റില്‍ മുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പള കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ മുടിയില്ലാതെ, വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. രൂപശ്രീയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് വെങ്കിട്ട രമണയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്.