റേറ്റിംഗ് ഇടിഞ്ഞു ബിഗ് ബോസ് രണ്ടാം ഭാഗം ; മോഹന്‍ലാല്‍ ഉണ്ടായിട്ടും കാഴ്ച്ചക്കാര്‍ കുറയുന്നു

മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യനെറ്റ് ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിനെ പ്രേക്ഷകര്‍ കയ്യൊഴിയുന്നു എന്ന് റിപ്പോര്‍ട്ട്. പ്രേക്ഷകര്‍ക്കിടയിലും ഇഷ്ട മത്സരാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള വോട്ടിംഗ് ക്യാംപെയ്നുകള്‍ നടക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ബിഗ് ബോസിന്റെ ആദ്യഭാഗം പോലെ തന്നെ റേറ്റിംഗില്‍ ഈ റിയാലിറ്റി ഷോയ്ക്ക് മുന്നിട്ട് നില്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സി ‘ബാര്‍ക്’ റേറ്റിംഗിന്റെ ഒന്നും രണ്ടും സ്ഥാനങ്ങളിലിടം നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. എന്നാണ് റേറ്റിംഗ് സൂചിപ്പിക്കുന്നത്. കോടികള്‍ ആണ് ഈ പ്രോഗ്രാമിന് വേണ്ടി ഏഷ്യനെറ്റ് മുടക്കുന്നത്. സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ സ്റ്റാര്‍ഡമ്മിനു പോലും പ്രോഗ്രാമിനെ രക്ഷിക്കാന്‍ കഴിയുന്നില്ല എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സിയാണ് ബാര്‍ക്.