ഗവര്‍ണ്ണറെ തിരികെ വിളിക്കണം എന്ന് രമേശ് ചെന്നിത്തല
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറെ തിരികെ വിളിക്കാനുള്ള പ്രമേയം പ്രതിപക്ഷം അവതരിപ്പിക്കും. ഗവര്‍ണര്‍ക്കതിരെയുള്ള പ്രമേയം റൂള്‍ 130 അടിസ്ഥാനമാക്കി അവതരിപ്പിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
നിയമ സഭ ഏകഖണ്ഠമായി പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ ഒരു രാഷ്ട്രീയ നേതാവിനെ പോലെ പ്രവര്‍ത്തിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. റോഡില്‍ ഇറങ്ങി നിന്ന് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരണങ്ങള്‍ അറിയിച്ചു. അദ്ദേഹം ഒരുഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന ആളാണ്.
അദ്ദേഹത്തിന് ഏതെങ്കിലും വിഷയത്തില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ സ്പീക്കറോട് കത്ത് മുഖേന അറിയിക്കണം. ഔദ്യോഗിക നടപടി ക്രമങ്ങളൊന്നും അദ്ദേഹം അവലംബിച്ചില്ല. മുന്‍ കാലങ്ങളില്‍ ഇത്തരം ഒരു രീതി ഗവര്‍ണര്‍മാര്‍ സ്വീകരിച്ചിട്ടില്ല. ഗവര്‍ണറും നിയമ സഭയുടെ ഭാഗമാണ്. ഇതനുസരിച്ച് ചട്ടം 130 പ്രകാരം നിയമസഭാ സാമാജികര്‍ക്ക് പ്രമേയം അവതരിപ്പിക്കാന്‍ അവസരമുണ്ട്.
നയപ്രഖ്യാപന പ്രസംഗത്തോട് വിയോജിച്ച് ഗവര്‍ണര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പൗരത്വ നിയമത്തിനെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിയമവശം പരിശോധിച്ച ശേഷമാണ് രാജ്ഭവന്‍ നിലപാട് എടുത്തത്.
ഗവര്‍ണറുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് രാഷ്ട്രപതിയോട് ആവശ്യപ്പെടുകയാണ് അദ്ദേഹത്തെ തിരികെ വിളിക്കണമെന്ന്. ഇന്ത്യന്‍ ഭറണഘടനയുടെ 156-ാം വകുപ്പ് അനുസരിച്ച് ഗവര്‍ണറെ നീക്കം ചെയ്യുക എന്നത് ഒരു പ്രമേയത്തിലൂടെ അവതരിപ്പിക്കപ്പെട്ടാല്‍ പോലും അത് സാധ്യമാകുന്ന കാര്യമല്ല. മറിച്ച് രാഷ്ട്രപതിയുടെ പ്ലഷറിന് അനുസൃതമായിട്ടുള്ള ഒന്നാണ്.
അതുകൊണ്ട് തന്നെ ഭരണഘടനാപരമായി ഗുണം ചെയ്യുന്ന നീക്കമല്ല ഇത്. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയമായി നേരിടും. ഇത് സംബന്ധിച്ച് നോട്ടീസ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കൈമാറി. നിയമസഭ പാസാക്കിയ പ്രമേയം ഗവര്‍ണര്‍ തള്ളിക്കളഞ്ഞത് സഭയുടെ മഹത്വത്തെ ബാധിച്ചെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.