ഉത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദുക്കളായ പോലീസുകാര്‍ മതി എന്ന് ദേവസ്വം ബോര്‍ഡ്
കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ മനസ്ഥിതിയാണ് പല ഉദ്യോഗസ്ഥര്‍ക്കും എന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ടുതന്നെ പലപ്പോഴും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലവാരത്തില്‍ നിന്നും നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ താഴെ പോകുന്നത് സര്‍വ്വ സഹാജമാകുന്നത്.
അവസാനമയി ഉത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദുക്കളായ പൊലീസ് ഉദ്യോഗസ്ഥരരെ മതിയെന്ന് ദേവസ്വം അറിസ്റ്റന്റെ കമ്മീഷണര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്തയച്ചു. വൈറ്റില ശിവസുബ്രമണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദുക്കളായ പൊലീസുകാരെ ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്തയച്ചിരിക്കുന്നത്.
‘വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ 1195 എംഇ തൈപ്പൂയ മഹോത്സവം 08/02/202 ല്‍ കൊണ്ടാടുകയാണ്. ക്ഷേത്രത്തിന് മുന്‍വശത്ത് മൊബിലിറ്റി ഹബ് നിലവില്‍ വന്നതിനാല്‍ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധിച്ച് ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകള്‍ നടക്കുന്നതിനാല്‍ ക്രമസമാധാനം പാലിക്കുവാന്‍ ആവശ്യമായ ഹിന്ദുക്കളായ പൊലീസ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു,’ എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ കത്തിന്റെ പകര്‍പ്പ് മരട് സബ് ഇന്‍സ്‌പെക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. കത്ത് വിവാദമായതോടെ, സംസ്ഥാന പൊലീസ് അസോസിയേഷന്‍ രംഗത്തുവന്നു. ഇവര്‍ കത്തിനെതിരെ ദേവസ്വം മന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇത് പൊലീസുകാര്‍ക്ക് ഇടയില്‍ ആശങ്കയും ചേരിതിരിവും ഉണ്ടാക്കുന്നതിന് കാരണമാകുമെന്നാണ് പരാതിയില്‍ പറയുന്നത്.