ഞാന്‍ മുസ്ലിം, ഭാര്യ ഹിന്ദു, മക്കള്‍ ഇന്ത്യക്കാര്‍’ : ഷാരുഖ് ഖാന്‍
പൌരത്വ നിയമ ഭേദഗതിയില്‍ രാജ്യം തന്നെ എതിര്‍പ്പുമായി രംഗത്ത് വന്നു എങ്കിലും സിനിമാ മേഖലയില്‍ നിന്നും വളരെ കുറച്ചുപേരെ ഇതിനെ വിമര്‍ശിച്ചു രംഗത്ത് വന്നിട്ടുള്ളു. പല താരങ്ങളും കേന്ദ്രത്തിനെ അനുകൂലിച്ചു രംഗത്ത് വന്നു എങ്കിലും എതിര്‍പ്പുമായി വന്നവര്‍ വളരെ വിരളമാണ്.
മുന്‍പ് കേന്ദ്രത്തിന്റെ പല നയങ്ങളെയും നിശിതമായി വിമര്‍ശിച്ച താരമായിരുന്നു ബോളിവുഡ് താരം ഷാരുഖ് ഖാന്‍. എന്നാല്‍ ഇപ്പോള്‍ ഉള്ള വിഷയത്തില്‍ ഷാരൂഖ് ഇതുവരെ തന്റെ ഭാഗം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ മതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് ഷാരുഖ് ഖാന്‍ ചെയ്യുന്നത്. ഹിന്ദു – മുസ്ലിം എന്ന വേര്‍തിരിവ് തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് വീഡിയോയില്‍ ഷാരുഖ് ഖാന്‍ വ്യക്തമാക്കുന്നു.
‘ഞാന്‍ മുസ്ലിം ആണ് . എന്റെ ഭാര്യ ഹിന്ദുവും. എന്നാല്‍ എന്റെ കുട്ടികള്‍ ഇന്ത്യക്കാരാണ്. കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് മതം എന്ന കോളം പൂരിപ്പിക്കേണ്ടി വന്നു. എന്റെ മകള്‍ എന്നോട് ചോദിച്ചു നമ്മുടെ മതമെന്താണെന്ന് ? അപ്പോള്‍ ഞാന്‍ അതില്‍ ഇന്ത്യന്‍ എന്ന് എഴുതി. ഞങ്ങള്‍ക്ക് വേറെ ഒരു മതമില്ല’ – ഷാരുഖ് ഖാന്‍ പറഞ്ഞു.
വീട്ടില്‍ പ്രത്യേകിച്ച് ഒരു മതവുമില്ലാത്തതു കൊണ്ട് എല്ലാ മതങ്ങളുടെ ഉത്സവങ്ങളും ഞങ്ങള്‍ ഒരേ പ്രാധാന്യത്തോട ആഘോഷിക്കും. ആര്യന്‍ എന്ന പേരും സുഹാന എന്ന പേരും പകുതി മതപരവും പകുതി ഇന്ത്യനുമാണ്. അതിന്റെ കൂടെ ഖാന്‍ എന്ന പേര് ഇഷ്ടദാനം നല്‍കിയതാണെന്നും ഷാരുഖ് വ്യക്തമാക്കി.