ജാമിയ സര്‍വകലാശാലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് ; ഒരാള്‍ക്ക് പരിക്ക്
ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രാംഭക്ത് ഗോപാല്‍ എന്നയാളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കറുത്ത ജാക്കറ്റ് ധരിച്ച് ‘ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം’ എന്ന് അലറിക്കൊണ്ടായിരുന്നു യുവാവ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുത്തത്.
‘ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം ‘(യെ ലോ ആസാദി) എന്ന് ആക്രോശിച്ചായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്. കൂടാതെ, ജയ് ശ്രീറാമെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒപ്പം, ഇന്ത്യയില്‍ കഴിയണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് തന്റെ മുന്നിലുള്ളവരോട് ഇയാള്‍ ആവശ്യപ്പെട്ടു.
ഇതിന് തൊട്ടുമുന്‍പ് യുവാവ് ഫേസ്ബുക്ക് ലൈവില്‍ എത്തുകയും ചെയ്തിരുന്നു. രാംഭക്തിന്റെ വെടിയേറ്റ് ഒരു വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റിട്ടുണ്ട്. ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിക്കാണ് പരുക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഷദാബിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയാണ് 19 കാരനായ രാംഭക്ത് ഗോപാല്‍. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.