നിര്‍ഭയ കേസ് ; മരണവാറന്റിന് സ്റ്റേ

നിര്‍ഭയ കൊലപാതക കേസില്‍ വധശിക്ഷ നാളെ നടപ്പാക്കില്ല. പ്രതികള്‍ക്ക് മേല്‍ ഉള്ള മരണവാറന് കോടതി സ്റ്റേ ചെയ്തു. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് വിധി. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു. മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്ക് വാദങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയ കേസില്‍ ഇന്ന് അഞ്ചരയോടെയാണ് വിധി പറഞ്ഞത്. വൈകീട്ട് മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്ന ഒറ്റവരിയില്‍ കോടതി വിധി വായിക്കുകയായിരുന്നു. അക്ഷയ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലവില്‍ വിധി വന്നിരിക്കുന്നത്. അതേസമയം, പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് നിര്‍ഭയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.