കൊറോണ : 10 ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി പണിത് ചൈന (വീഡിയോ)

കൊറോണ വൈറസ് ബാധിച്ചവരെ മാത്രം ചികിത്സിക്കാന്‍ 10 ദിവസം കൊണ്ട് ആയിരം പേരെ കിടത്തി ചികിത്സിക്കാന്‍ പറ്റുന്ന ആശുപത്രി പണിത് ചൈന. ജനുവരി 23നാണ് ഹ്യൂഷെന്‍ഷാന്‍ ആശുപത്രിയുടെ നിര്‍മാണം ആരംഭിച്ചത്. കൊറോണ ആദ്യം കണ്ടെത്തിയ വുഹാന്‍ തലസ്ഥാനമായ ഹുബെയിലാണ് ആശുപത്രി ഒരുങ്ങിയിരിക്കുന്നത്.

ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉദ്ഭവകേന്ദ്രമായ വുഹാനിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. ആശുപത്രി പ്രവര്‍ത്തനസജ്ജമായ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ രോഗബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും ഇവിടെ പ്രവേശനം നല്‍കും.

ഇതിനിടയില്‍ രണ്ടാമത്തെ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനം ചൈനയില്‍ പുരോഗമിക്കുകയാണ്. രണ്ടാമതായി പണി കഴിപ്പിക്കുന്ന ആശുപത്രിയില്‍ 1500 കിടക്കകളാണ് ഒരുക്കുന്നത്.