പാലാരിവട്ടം ; ഇബ്രാഹിംകുഞ്ഞിനു തിരിച്ചടി ; പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനു തിരിച്ചടി. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനു അനുമതി നല്‍കി. ഇതു സംബന്ധിച്ച് സംസ്ഥാന വിജിലന്‍സ് നല്‍കിയ അപേക്ഷയിലാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. മുന്‍മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന അപേക്ഷയില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതായി രജ്ഭവനും സ്ഥിരീകരിച്ചിട്ടുണ്ട്.
കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കി, ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ കൈമാറി, പണിയുടെ ഒരു ഘട്ടത്തിലും മേല്‍നോട്ടം വഹിച്ചില്ല എന്നീ ആരോപണങ്ങളാണ് ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് ഉന്നയിക്കുന്നത്. പാലാരിവട്ടം അഴിമതിയില്‍ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയ അടിസ്ഥാനത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് വിലിജന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്. വിജിലന്‍സിന്റെ കത്ത് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിക്കായി കൈമാറി. ഗവര്‍ണര്‍ എജിയോട് നിയമോപദേശം അടക്കം തേടിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
ഒക്ടോബര്‍ രണ്ടിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കുന്നത്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ മുന്‍മന്ത്രിക്ക് എതിരായ അഴിമതിക്കേസിലെ നടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവര്‍ണറുടെ ഓഫീസ് ചോദിച്ചിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ്പി രാജ്ഭവന് കൈമാറി.