മുസ്ലിം ജീവനക്കാരനെ അധിക്ഷേപിച്ച ഉപഭോക്താവിനു കമ്പനി വക നല്ല മറുപടി

തങ്ങളുടെ മുസ്ലിം ജീവനക്കാരനെതിരെ വംശീയ പരാമര്‍ശം നടത്തിയ ഉപഭോക്താവിന് തക്കതായ മറുപടി നല്‍കി കമ്പനി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ റീട്ടെയ്ല്‍ ശൃംഖലയാണ് ഐക്കിയ ആണ് തങ്ങളുടെ ജീവനക്കാരനെ സംരക്ഷിച്ചുകൊണ്ട് താരമായത്.

തങ്ങളുടെ കമ്പനിക്ക് കൃത്യമായ മുല്യങ്ങളുണ്ടെന്നും ജാതി-മത-ലിംഗ-വംശ വേര്‍തിരിവില്ലാതെ എല്ലാവരേയും ബഹുമാനിക്കണമെന്നതാണ് തങ്ങളുടെ നയമെന്ന് കമ്പനി വ്യക്തമാക്കി. രാളെ വസ്ത്രം കൊണ്ട് അളക്കുന്നതിന് മുന്‍പ് നിങ്ങള്‍ ആ വ്യക്തിയെ മനസ്സിലാക്കണമെന്നും കമ്പനി പറഞ്ഞു.

തലയില്‍ക്കെട്ടുള്ള ഒരു ക്യാഷ്യറെ കാണാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ഇനി സ്റ്റോറിന്റെ പടി കടക്കില്ലെന്നുമായിരുന്നു ഒരു ഉപഭോക്താവിന്റെ റിവ്യു. ഈ റിവ്യൂവിനാണ് കമ്പനി മറുപടി നല്‍കിയത്.
വിവേചനപരമായ നിങ്ങളുടെ അഭിപ്രായത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല.

തീര്‍ച്ചയായും, നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്, പക്ഷേ അവ പരസ്യമായി പ്രസിദ്ധീകരിക്കുന്നത് നിങ്ങളെ നിയമത്തിന്റെ കണ്ണിലെത്തിക്കും. ഇത്തരം ചിന്താഗതിയുമായി നിങ്ങള്‍ മേലില്‍ ഞങ്ങളുടെ സ്റ്റോറിലേക്ക് കടക്കരുത് എന്നും കമ്പനി വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഐക്കിയയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.