പ്രണയം നിരസിച്ചു ; പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന ശേഷം എസ് ഐ ആത്മഹത്യ ചെയ്തു
പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നശേഷം എസ്‌ഐ ആത്മഹത്യചെയ്തു. ഇരുപത്തിയാറുകാരിയായ പ്രീതി ആഹ്ലാവത്ത് ആണ് കൊല്ലപെട്ടത്.നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി മെട്രോസ്റ്റേഷന് സമീപം വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്.
പ്രീതിക്ക് ഒപ്പം പോലീസ് അക്കാദമിയില്‍ ഉണ്ടായിരുന്ന ദീപാന്‍ഷു റാത്തിഎന്നയാളാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ് പറയുന്നു. വീട്ടിലേക്ക് പോകുന്നതിനായി മെട്രോ സ്‌റെഷനില്‍ എത്തിയപ്പോഴാണ് പ്രീതിക്ക് നേരെ വെടിയുതിര്‍ത്തത്.
തലയ്ക്കു വെടിയേറ്റ പ്രീതി തല്‍ക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു.അതിന് ശേഷം ഹരിയാനയിലെ സോനിപത്തിലെത്തിയ പ്രതി ആത്മഹത്യ ചെയ്‌തെന്നും പോലീസ് അറിയിച്ചു. പട്പട്ഗഞ്ജ് ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ട്ടറാണ് പ്രീതി. സോനിപത് സ്വദേശിനിയായ ഇവര്‍ രോഹിണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.