ഓസ്‌കര്‍ 2020 : ചരിത്രം കുറിച്ച് കൊറിയന്‍ സിനിമ പാരസൈറ്റ്

92ാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന വേളയില്‍ താരമായി കൊറിയന്‍ സിനിമ പാരസൈറ്റ്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് പാരസൈറ്റിലൂടെ ബോങ് ജൂന്‍ ഹോമും ഹാന്‍ ജിന്‍ വോനും സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് പുരസ്‌കാരമാണ് പാരസൈറ്റ് നേടിയത്. മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്ര0, മികച്ച സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ പാരസൈറ്റ് നേടി. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഓസ്‌കര്‍ നേടുന്നത്.

മികച്ച നടനായി വാക്വിന്‍ ഫിനിക്സ് തിരഞ്ഞെടുക്കപ്പെട്ടു. ജോക്കറിലെ അഭിനയത്തിനാണ് അദ്ദേഹത്തെ ഓസ്‌കര്‍ തേടിയെത്തിയത്. റെനെ സെല്‍വെഗറാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂഡിയിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ഓസ്‌കറിലെ ആദ്യ പ്രഖ്യാപനം മികച്ച സഹനടനായിരുന്നു. ബ്രാഡ് പിറ്റാണ് മികച്ച നടനുള്ള അവാര്‍ഡ് നേടിയിരിക്കുന്നത്. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബ്രാഡ് പിറ്റിന് പുരസ്‌കാരം ലഭിച്ചത്. ഇതാദ്യമായാണ് ബ്രാഡ് പിറ്റിന് അഭിനയത്തിനുള്ള ഓസ്‌കര്‍ ലഭിക്കുന്നത്.

ടോം ഹാങ്ക്‌സ്, ആന്റണി ഹോപ്കിന്‍സ്, ജോ പെസ്‌കി, അല്‍ പാസിനോ എന്നിവരെ പിന്തള്ളിയാണ് ബ്രോഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും വണ്‍സ് അപ്പോണ്‍ ടൈം ഇന്‍ ഹോളിവുഡ് നേടി

മറ്റ് പുരസ്‌കാരങ്ങള്‍

• മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: ടോയ് സ്റ്റോറി 4
• മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ഹെയര്‍ ലവ്
• മികച്ച അവലംബിത തിരക്കഥ: തായ്ക വൈറ്റിറ്റി (ചിത്രം- ജോജോ റാബിറ്റ്)
• മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ദ നൈബേഴ്‌സ് വിന്‍ഡോ
• മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
• മികച്ച ഡോക്യൂമെന്ററി ഫീച്ചര്‍: അമേരിക്കന്‍ ഫാക്ടറി
• മികച്ച വസ്ത്രാലങ്കാരം: ജാക്വിലിന്‍ ഡുറന്‍(ചിത്രം- ലിറ്റില്‍ വിമണ്‍)
• മികച്ച സൈറ്റ് ഡെക്കറേഷന്‍: നാന്‍സി ഹേ