ഡല്‍ഹി വിജയം ; പുതിയ രാഷ്ട്രീയത്തിന് തുടക്കമെന്ന് കെജരിവാള്‍
ഡല്‍ഹിയില്‍ തുടര്‍ച്ചയായി രണ്ടാമതും അധികാരത്തില്‍ എത്തിയ ആം ആദ്മി ജനങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് കൊണ്ടാണ് വീണ്ടും അധികാരത്തില്‍ എത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രി സുരക്ഷ എന്നീ മേഖലകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ഓരോ വോട്ടര്‍മാരെയും ആം ആദ്മി പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തി ബോധ്യപ്പെടുത്തി. അതും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ആഴ്ച്ചകള്‍ മുമ്പ്. ഇത് പ്രചാരണത്തില്‍ പാര്‍ട്ടിയ്ക്ക് മേല്‍ക്കെ നേടി കൊടുത്തു.
തുടര്‍ച്ചയായ രണ്ടാം വിജയം നേടിയ ശേഷം കെജരിവാള്‍ പറഞ്ഞത് ജനങ്ങള്‍ വോട്ടു ചെയ്തത് വികസനത്തിന് വേണ്ടിയാണെന്ന്,ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞ കെജരിവാള്‍ വിജയം ഹനുമാന്റെ അനുഗ്രഹം കൊണ്ടാണെന്ന് പറഞ്ഞു. കുടുംബത്തോടൊപ്പം വിജയാഘോഷ പരിപാടിയില്‍ എത്തിയ കെജരിവാള്‍ ഈ വിജയം ഡെല്ഹിക്കാരുടേത് മാത്രമല്ല ഇന്ത്യക്കാരുടേതാണെന്നും പറഞ്ഞു.ഡല്‍ഹിയിലെ ജനങ്ങള്‍ തന്നെ കുടുംബാംഗമായി കണ്ട് വോട്ടുചെയ്തുവെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും പിന്തുണ വലുതായിരുന്നെന്നും പറഞ്ഞു.
കണ്ട് പഴകിയ രാഷ്ട്രീയമല്ല കെജരിവാളും കൂട്ടരും പയറ്റുന്നത്.അവര്‍ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്നവരാണ് അത് കൊണ്ട് തന്നെ അവരുടെ രാഷ്ട്രീയവും വ്യത്യസ്ഥമാണ്.അവര്‍ അങ്ങനെയാണ് ജന ഹൃദയങ്ങള്‍ കീഴടക്കിയ വിജയം നേടും.ജനങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കും അതെല്ലാം പുത്തന്‍ രാഷ്ട്രീയത്തിന്റെ നന്മയുടെ തിരിച്ചറിവിന്റെ ഭാഗമാണ്.അത് കൊണ്ട് കെജരിവാള്‍ ഈ വിജയം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കം എന്ന് പറയുമ്പോള്‍ അത് രാജ്യത്തെ ജനങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
കേജ്രിവാള്‍ തീവ്രവാദിയാണെന്ന പരാമര്‍ശം ബിജെപി നേതാക്കള്‍ ഒന്നയിച്ചപ്പോഴും പ്രചാരണ വിഷയം മാറ്റാന്‍ ആം ആദ്മി പാര്‍ട്ടി തയാറായില്ല. ജെഎന്‍യു, ഷഹീന്‍ ബാഗ് വിഷയങ്ങളില്‍ അരവിന്ദ് കേജ്രിവാള്‍ പരസ്യ നിലപാട് പ്രഖ്യപിക്കാത്തത് ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമമായിരുന്നു. ഹനുമാന്‍ ഭക്തനാണെന്ന് തെളിയിക്കാന്‍ അമ്പലത്തില്‍ പോയതും ശ്രദ്ധേമായി.
ബിജെപിയുടെ വര്‍ഗീയത ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന പ്രചാരണവും ആം ആദ്മി പാര്‍ട്ടിയ്ക്ക് നേട്ടം ഉണ്ടാക്കി. ന്യൂനപക്ഷ മേഖലകളില്‍ മിന്നുന്ന വിജയം ആം ആദ്മിക്ക് ലഭിച്ചതും ഈ കാരണം കൊണ്ടാണ്.