കൊറോണ വില്ലനായി ; ചൈനയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി തകര്‍ന്നടിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്
രാജ്യത്തിനെ തന്നെ നിശ്ചലമാക്കിയ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയുടെ സ്മാര്‍ട്ട് ഫോണ്‍ വിപണി തകര്‍ച്ചയിലേയ്ക്ക് എന്ന് റിപ്പോര്‍ട്ട്. വര്‍ഷത്തിലെ ആദ്യ പാദത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 50% വരെ ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തുന്നത്. കൊറോണ പടര്‍ന്നതിനെ തുടര്‍ന്ന് ദീര്‍ഘകാലത്തേക്ക് അടച്ച പല റീട്ടെയില്‍ ഷോപ്പുകളിലും ഉല്‍പാദനം ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇത് വില്‍പ്പന ഇടിയാന്‍ കാരണമായി വ്യക്തമാക്കുന്നു.
കൊറോണയെ തുടര്‍ന്ന് ആയിരത്തോളം ആളുകളാണ് ചൈനയില്‍ മരിച്ചത്. ചൈനയുടെ നിര്‍മ്മാണ വ്യവസായത്തെ ഇത് തകര്‍ക്കുകയും ചെയ്തു. വര്‍ഷങ്ങളായി വില്‍പ്പന ഇടിഞ്ഞ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയെ തിരിച്ചുപിടിക്കാന്‍ ഈ വര്‍ഷം ചൈനയുടെ 5 ജി റോള്‍ ഔട്ട് പദ്ധതികള്‍ സഹായിക്കുമെന്ന് ഹുവാവേ പോലുള്ള മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാര്‍ പ്രതീക്ഷിച്ചിരുന്നു. ഇതിനിടെയാണ് കൊറോണ പടര്‍ന്നു പിടിച്ചത്.
ചൈനയില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുള്ളതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്രോഡക്റ്റ് ലോഞ്ച് പരിപാടികള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഗവേഷണ സ്ഥാപനമായ കനാലിസ് പറയുന്നു. ചൈനയിലെ സ്മാര്‍ട്ട് ഫോണ്‍ 50% ഇടിവ് പ്രതീക്ഷിക്കുന്നതായി കനാലിസ് വ്യക്തമാക്കുന്നു. എന്നാല്‍ 30 ശതമാനം ഇടിവുണ്ടാകുമെന്നാണ് മറ്റൊരു ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ റിപ്പോര്‍ട്ട്.
ചൈനയില്‍ ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോര്‍ അടച്ചിട്ടിരിക്കുന്നത് തുടരുമെന്നും ഇത് തുറക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ഫോക്‌സ്‌കോണും ഫാക്ടറികള്‍ പൂര്‍ണമായി തുറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ Huawei പറയുന്നത് സാധാരണ നിലയിലാണ് നിര്‍മാണം എന്നാണ്. നിര്‍മാണം കൃത്യസമയത്ത് പുനരാരംഭിക്കാനായില്ലെങ്കില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്താന്‍ വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയിലെ മികച്ച മൂന്ന് ആന്‍ഡ്രോയിഡ് ബ്രാന്‍ഡുകളായ Xiaomi, Huawei, Oppo എന്നിവയെല്ലാം ആദ്യ പകുതിയില്‍ മുന്‍നിര ഉപകരണങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈറസിന്റെ ആഘാതം ചില പ്രാദേശിക ഫാക്ടറികളിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെങ്കിലും വിദേശത്തുള്ള പ്ലാന്റുകള്‍ക്ക് ”ഉല്‍പാദന ശേഷി ഫലപ്രദമായി ഉറപ്പുനല്‍കാന്‍ കഴിയും” എന്ന് ഓപ്പോ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ Xiaomi പ്രതികരിച്ചില്ല.