ഇന്ത്യയില്‍ 5ജി വാങ്ങാന്‍ ആളില്ല
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളൊന്നും തന്നെ 5ജി സ്പെക്ട്രം വാങ്ങാന്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ല എന്ന് റിപ്പോര്‍ട്ട്. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശിക്കുന്ന വില ആര്‍ക്കും താങ്ങുവാന്‍ കഴിയുന്നില്ല എന്നതാണ് കാരണമായി പറയുന്നത്.
മെഗാഹെര്‍ട്സിന് 493 കോടി രൂപ വച്ച് 100 മെഗാഹെട്സിന് 50,000 കോടി രൂപയോളമാണ് 5ജിക്ക് വില ഇട്ടിരിക്കുന്നത്. എന്നാല്‍ നിരക്ക് കൂടുതലാണെന്ന് കമ്പനികളും നിരക്ക് മാറ്റില്ലെന്ന് ട്രായും പറയുന്നു. നേരത്തെ തന്നെ കടബാധ്യതയുള്ള എയര്‍ടെല്ലും വോഡാഫോണും 5ജി വാങ്ങാന്‍ സാധ്യത കുറവാണ്. എന്നാല്‍ റിലയന്‍സ് ജിയോ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കമ്പനികളും ട്രായും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ വില കുറക്കാത്തതിനാല്‍ 5ജി ഇന്ത്യയിലെത്താന്‍ ഇനിയും വൈകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ വന്‍ നഷ്ടമാണ് രാജ്യത്തെ പല ടെലികോം കമ്പനികളും നേരിടുന്നത്.