അണലി കടിച്ചു ; വാവ സുരേഷ് ആശുപത്രിയില്‍
ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലാണ് വാവ സുരേഷിനെ പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങിയ പാമ്പിനെ പുറത്തെത്തിച്ചപ്പോഴാണ് കടിയേറ്റത്.
കിണറ്റില്‍ നിന്ന് പുറത്തെടുത്തതിന് ശേഷം പാമ്പ് സുരേഷിനെ കടിക്കുകയായിരുന്നു. വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ സുരേഷ് അത് കാര്യമായെടുത്തിരുന്നില്ല. പിന്നീട് മൂന്നര മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.