നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 3ന് തൂക്കിലേറ്റും
ഏറെ കോളിളക്കം സൃഷ്ട്ടിച്ച നിര്‍ഭയ കേസില്‍ നാല് പ്രതികളെയും മാര്‍ച്ച് 3ന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസിലെ പ്രതികളായ അക്ഷയ് സിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക. വിചാരണക്കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.
മരണവാറണ്ട് പുറപ്പെടുവിച്ചതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു. മുന്പ് പല തവണയായി ഇവരുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റി വെക്കുകയായിരുന്നു. പലരും കോടതിയില്‍ നിന്നും വധശിക്ഷ ഒഴിവാക്കാന്‍ സ്റ്റേ വാങ്ങുകയായിരുന്നു. ഇതിനെതിരെ വന്‍ ജനരോഷമാണ് ഉണ്ടായത്.