കാമുകന് പ്രണയദിന ഗിഫ്റ്റ് നല്‍കാന്‍ അമ്മൂമ്മയുടെ കമ്മല്‍ മോഷ്ട്ടിച്ചു വിറ്റ എട്ടാംക്ലാസുകാരിയെ ടീച്ചര്‍ പൊക്കി
തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്‌കൂളില്‍ ആണ് സംഭവം. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ബാഗില്‍ ആണുങ്ങളുടെ ഷര്‍ട്ട് കണ്ടതിനെ തുടര്‍ന്ന് കൂട്ടുകാരികള്‍ സ്‌കൂള്‍ ടീച്ചറിനെ കാര്യം അറിയച്ചപ്പോള്‍ ആണ് മോഷണ വിവരവും പുറത്തു വരുന്നത്. ടീച്ചര്‍ പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ച സമയം ആണ് ഷര്‍ട്ടും പതിമൂന്നായിരം രൂപയും കണ്ടെത്തിയത്.
തുടര്‍ന്ന് ടീച്ചര്‍ കുട്ടിയെ ചോദ്യംചെയ്തപ്പോള്‍ ആണ് തന്റെ കാമുകന് വാലന്റൈന്‍സ് ദിനത്തില്‍ സമ്മാനം നല്കാന്‍ വേണ്ടിയാണ് ഷര്‍ട്ട് എന്ന് കുട്ടി സമ്മതിച്ചത്. കാശ് ഇല്ലാത്തത് കൊണ്ട് കുട്ടിയുടെ അച്ഛന്റെ അമ്മയുടെ സ്വര്‍ണ്ണക്കമ്മല്‍ മോഷ്ട്ടിച്ചു വില്‍ക്കുകയായിരുന്നു. ആയിരത്തിഅഞ്ഞൂറ് രൂപയുടെ ഷര്‍ട്ട് ആണ് കുട്ടി കാമുകന് വേണ്ടി വാങ്ങിയത്. എന്നാല്‍ കമ്മല്‍ വിറ്റപ്പോള്‍ തുക കൂടുതല്‍ കിട്ടുകയും അതാണ് ബാഗില്‍ സൂക്ഷിച്ചതും. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തിയാണ് കുട്ടിയെ തിരികെ വീട്ടില്‍ വിട്ടത്.