ലോറസ് പുരസ്‌കാരം രാജ്യത്തിനു സമര്‍പ്പിച്ച് സച്ചിന്‍
ലോറസ് പുരസ്‌ക്കാരം രാജ്യത്തിനു സമര്‍പ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പ്രശസ്ത ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് വോയില്‍നിന്നും പുരസ്‌കാരം സ്വീകരിച്ച സച്ചിന്‍ കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് അവാര്‍ഡ് അക്കാദമി അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞ സച്ചിന്‍ ആ നേട്ടത്തിന് ഈ പുരസ്‌കാര0 മാറ്റ് കൂട്ടുമെന്നും അഭിപ്രായപ്പെട്ടു. ഈ അവാര്‍ഡ് പ്രത്യേകത നിറഞ്ഞതാണ് എന്നഭിപ്രായപ്പെട്ട സച്ചിന്‍, തങ്ങള്‍ സ്‌ക്രീനില്‍ കണ്ട ആ നിമിഷങ്ങള്‍ സവിശേഷത നിറഞ്ഞതാണ് എന്ന് മനസ്സിലാക്കി വോട്ടുചെയ്ത എല്ലാ ആളുകള്‍ക്കും നന്ദി പറയുകയും ചെയ്തു. വോട്ടെടുപ്പില്‍ ഒന്നാമതെത്തുമെന്ന വിശ്വാസം ഉണ്ടായിരുന്നെന്നും സച്ചിന്‍ വെളിപ്പെടുത്തി.
2011ലെ ലോകകപ്പ് നേട്ടത്തെ കുറിച്ച് എപ്പോഴും ഓര്‍മിക്കാറുണ്ടെന്ന് പറഞ്ഞ സച്ചിന്‍ പുരസ്‌കാരം രാജ്യത്തിനായി സമര്‍പ്പിച്ചു. ആദ്യമായി ലോകകപ്പ് കളിച്ചത് 1992ല്‍. ആദ്യമായി ലോക ചാമ്പ്യനായത് ആറാമത്തെ ശ്രമത്തിലും. എങ്കിലും ലോകകപ്പെന്നാല്‍ 1983 ആണ് ആദ്യം മനസ്സില്‍ വരുന്നതെന്ന് സച്ചില്‍ പറഞ്ഞു.
സച്ചിനെ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ പ്രശംസിച്ചു. പുരസ്‌കാരനേട്ടം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നതിന് പകരം രാജ്യത്തിനായി സമ്മാനിച്ച സച്ചിന്‍ സമാനതകളില്ലാത്ത പ്രതിഭയെന്നായിരുന്നു ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറുടെ പ്രശംസ.
ലോറസ് പുരസ്‌ക്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. കഴിഞ്ഞ 20 വര്‍ഷത്തെ മികച്ച കായിക നിമിഷത്തിനുള്ള അംഗീകാരമായ ലോറസ് സ്‌പോര്‍ട്ടിംഗ് മൊമെന്റ് 2000-2020 പുരസ്‌ക്കാരമാണ് സച്ചിന് ലഭിച്ചത്.
2011ലെ ICC ക്രിക്കറ്റ് ലോകകപ്പിലെ ഫൈനല്‍ മത്സരം വിജയിച്ചതിന്റെ ആഹ്ലാദം, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റി ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് ലോറസ് സ്‌പോര്‍ട്ടിംഗ് മൊമെന്റ് 2000-2020 പുരസ്‌ക്കാരത്തിന് അര്‍ഹമായത്. ‘ഒരു രാജ്യത്തിന്റെ ചുമലിലേറി’ എന്ന ശീര്‍ഷകത്തോടെയാണ് ഈ ചിത്രം അവതരിപ്പിച്ചത്.
പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായ 20 സംഭവങ്ങളാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നതിനായി ഉള്‍പ്പെടുത്തിയത്.