മാധ്യമങ്ങളെ കാണാതെ ഫേസ്ബുക്ക് ലൈവില്‍ ന്യായീകരണവുമായി കൊച്ചി മ്യുസിക് ഫൗണ്ടേഷന്‍
ഫേസ്ബുക്ക് ലൈവിലൂടെ വിവാദങ്ങള്‍ക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍. വാര്‍ത്താസമ്മേളനം വിളിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച ഇവര്‍ ഫേസ്ബുക്ക് വഴിയാണ് വിശദീകരണം നല്‍കിയത്. പരിപാടിയുമായി ബന്ധപ്പെട്ട് 908 ടിക്കറ്റ് മാത്രമാണ് വിറ്റത് എന്ന് അവര്‍ പറയുന്നു. പരിപാടി 4000 പേര്‍ കണ്ടെന്നും എന്നാല്‍ 3000 പേരും സൗജന്യ പാസിലാണ് കണ്ടതെന്നുമാണ് സംഘാടകരുടെ വാദം.908 ടിക്കറ്റുകള്‍ വിറ്റെന്നും സംഘാടകര്‍ പറയുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് പറഞ്ഞിരുന്നു. അതിനാലാണ് സ്റ്റേഡിയം സൗജന്യമായി വിട്ടു തന്നതെന്നും സംഘാടകര്‍ പറഞ്ഞു. ബിജിപാല്‍, ആഷിഖ് അബു തുടങ്ങിയവരുടേതാണ് വിശദീകരണം. വിവാദങ്ങളില്‍ അന്വേഷണം വേണമെന്ന് ബിജിപാല്‍ ആവശ്യപെട്ടു. പരിപാടി സംബന്ധിച്ച് ജില്ലാ കളക്ട്ടറടെ പേര് ഉപയോഗിച്ചതില്‍ ക്ഷമാപണം നടത്തുകയാണെന്നും അവര്‍ പറഞ്ഞു.
വരവ് ചെലവ് കണക്കുകളുടെ രേഖകളും ഫേസബുക്ക് ലൈവില്‍ പുറത്ത് വിട്ടു. സാമ്പത്തികമായി പരിപാടി പരാജയമായിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ പരിപാടി കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ സം?ഗീതനിശ വന്‍ വിജയമായിരുന്നു എന്ന് ഫേസ്ബുക്കില്‍ പങ്കുവച്ചവരാണ് സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടപ്പോള്‍ പരിപാടി വന്‍പരാജയമായിരുന്നു എന്ന ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കരുണ സംഗീതനിശയുമായി ബന്ധപെട്ട് സംഘാടകര്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം നല്‍കിയില്ലെന്നും ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.ഇതിന് പിന്നാലെ കൊച്ചി മ്യുസിക് ഫൗണ്ടേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് ആറുലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ നല്‍കുകയും ചെയ്തു.
ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയ ഈ വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് സംഘാടകര്‍ക്ക് എതിരെ നടത്തിയത്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഒരു ലൈവ് വീഡിയോ വഴി വിശദീകരണം നല്‍കാന്‍ അവര്‍ നിര്‍ബന്ധിതര്‍ ആയത്. എന്നാല്‍ മാധ്യമങ്ങളെ കാണാതെ ഇത്തരത്തില്‍ ലൈവ് നടത്തിയത് ചോദ്യങ്ങളെ ഭയന്ന് ആണ് എന്ന് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നുണ്ട്.