ശരണ്യയെ വിട്ടുതരണമെന്ന് രോഷാകുലരായി നാട്ടുകാര്‍; തെളിവെടുപ്പിനിടയില്‍ നാടകീയരംഗങ്ങള്‍
കണ്ണൂരില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശരണ്യയെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചു. ആദ്യം വീട്ടിലും അതിനുശേഷം തയ്യില്‍ കടപ്പുറത്ത് എത്തിച്ചുമാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ മൂന്നുമണിക്ക് മകന് പാല് കൊടുത്തതിനു ശേഷം ഉറക്കി വീടിന്റെ പിന്നിലൂടെ എടുത്തുകൊണ്ടു വന്ന് കടലിലേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നു. ആദ്യത്തെ തവണ എറിഞ്ഞപ്പോള്‍ മകന്‍ ഉണരുകയും കരയുകയും ചെയ്തു. തുടര്‍ന്ന് വീണ്ടും മകനെ കടലിലേക്ക് എടുത്ത് എറിയുകയായിരുന്നു എന്നാണു ശരണ്യ പോലീസിനു മൊഴി നല്‍കിയത്.
വലിയ പ്രതിഷേധത്തോടെയും ബഹളങ്ങളോടെയും ആയിരുന്നു ആളുകള്‍ തെളിവെടുപ്പിന് ശരണ്യയെ എത്തിച്ചപ്പോള്‍ പ്രതികരിച്ചത്. ശരണ്യയെ തങ്ങള്‍ക്ക് വിട്ടുതരാന്‍ നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ആദ്യം വീട്ടിലാണ് തെളിവെടുപ്പിനായി ശരണ്യയെ എത്തിച്ചത്. വലിയ കരച്ചിലും ബഹളവുമായിരുന്നു ശരണ്യയെ വീട്ടിലെത്തിച്ചപ്പോള്‍ ഉണ്ടായത്. ഇതിനിടയിലൂടെയാണ് പൊലീസ് ശരണ്യയുമായി തെളിവെടുപ്പ് നടത്തിയത്.
വീട്ടിലെ തെളിവെടുപ്പിനു ശേഷം തയ്യില്‍ കടപ്പുറത്ത് എത്തിച്ചായിരുന്നു തെളിവെടുത്തത്. അവിടെയും നാട്ടുകാര്‍ പിന്തുടര്‍ന്നെത്തി. ശരണ്യയ്ക്ക് നേരെ നാട്ടുകാര്‍ അസഭ്യവര്‍ഷം നടത്തി. കടപ്പുറത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ ഇടയ്ക്ക് ശരണ്യ വിതുമ്പുന്നുണ്ടായിരുന്നു. കടപ്പുറത്ത് മകനെ എവിടെ എറിഞ്ഞാണ് കൊലപ്പെടുത്തിയതെന്ന് ശരണ്യ അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് മുമ്പാകെ കാണിച്ചു കൊടുത്തു.