അവിനാശി കെ എസ് ആര്‍ ടി സി ബസ് അപകടം ; മരിച്ചവരുടെ എണ്ണം 20 ആയി

അവിനാശി ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 18 പേരും മലയാളികളാണ്. 48 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവര്‍ പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍ ഉള്ളവരാണ്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. പാലക്കാട്, തൃശൂര്‍, എറണാകുളം സ്റ്റോപ്പുകളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസില്‍ ഏറെയും. ബസില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ബസിലെ ഡ്രൈവറും കണ്ടക്ക്ട്ടറും മരിച്ചു.

മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891).

പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രിയും ഫേസ്ബുക്കിലൂടെ അറിയിച്ചു.