ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി ; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ഡല്‍ഹിയില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ആര്‍ധരാത്രി നടുറോഡില്‍ നടന്ന വെടിവെപ്പില്‍ അഞ്ചല്‍ എന്ന പവനാണ് കൊല്ലപെട്ടത്. വധശ്രമ കേസില്‍ പോലീസ് അറെസ്റ്റ് ചെയ്തിട്ടുള്ള അഞ്ചല്‍ മൂന്നുമാസം മുന്‍പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.ഇയാള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയാണ് അക്രമിസംഘം വെടിവെച്ച് കൊന്നത്.
ഇയാള്‍ യാത്ര ചെയ്ത കാറിന് നേരെ ഏകദേശം 50 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപക്ക് തീത്തര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച അര്‍ധരാത്രി രോഹിണിക്ക് സമീപമായിരുന്നു ആക്രമണം .ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.