പോക്സോ കേസില്‍ പ്രതിയായ അധ്യാപകന്‍ തൂങ്ങി മരിച്ചു
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സംഗീതാധ്യാപകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നരേന്ദ്രബാബു(44)വിനെയാണ് ആറാട്ടുകുളങ്ങരയ്ക്ക് സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വൈക്കം സ്വദേശിയാണ് ഇയ്യാള്‍. സ്‌കൂള്‍ സൂപ്രണ്ടും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്ന് തന്നെ കള്ള കേസില്‍ കുടുക്കിയതെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പും അടുത്ത് നിന്നും കണ്ടെടുത്തു.
കഴിഞ്ഞവര്‍ഷം നവംബറിലാണ് സ്‌കൂളിലെ സംഗീതാധ്യാപകനായ നരേന്ദ്രബാബു പോക്സോ കേസില്‍ അറസ്റ്റിലായത്. അഞ്ചാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന പതിനഞ്ചിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ ജാമ്യം നേടി പുറത്തു വരികയായിരുന്നു. അതേസമയം താന്‍ നിരപരാധിയാണ് എന്നും സ്‌കൂള്‍ സൂപ്രണ്ടും കൗണ്‍സിലറും ഡ്രൈവറും ചേര്‍ന്ന് തന്നെ കുടുക്കിയതാണ് എന്നാണു അധ്യാപകന്‍ എല്ലാവരോടും പറഞ്ഞത്.