മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു
മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരു മരണം. മലപ്പുറം തിരുന്നാവായില്‍ കുറ്റിയത്ത് സുധികുമാര്‍ ആണ് മരിച്ചത്. പാടത്ത് കൃഷിപ്പണിയ്ക്കിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സുധികുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.
അതേസമയം പോസ്റ്റ്‌മോര്ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കു എന്നാണ് പോലീസ് പറയുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കനത്ത ചൂടാണ് സംസ്ഥാനത്ത് പല ഇടങ്ങളിലും. ഉച്ച സമയം പുറം ജോലികള്‍ നിയന്ത്രിക്കണം എന്ന് സര്‍ക്കാര്‍ മുന്നറിപ്പ് നല്‍കിയിട്ടുണ്ട് എങ്കിലും പലരും അത് അനുസരിക്കുന്നില്ല.