വീണ്ടും ബസ് അപകടം ; മൈസൂരുല്‍ കല്ലട ബസ് മറിഞ്ഞ് ഒരു മരണം
ഒരു ബസ് അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ മുക്തരാകുന്നതിനു മുന്പ് വീണ്ടും ഒരു ബസ് അപകടം. മൈസൂരില്‍ നിന്നും കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പ്പെട്ടു. പെരിന്തല്‍മണ്ണ സ്വദേശി സെറീന(28) ആണ് മരിച്ചത്. കല്ലട ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസാണ് മറിഞ്ഞത്. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം.
ഇന്നലെ രാത്രി 10 മണിക്ക് മണി കലാസിപാളയം സ്റ്റാന്‍ഡില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച് ബസാണ് അപകടത്തില്‍പ്പെട്ടത് പുലര്‍ച്ചെ അഞ്ചു മണിക്ക് കോഴിക്കോട് എത്തണ്ടതായിരുന്നു. സീറ്റ് ബുക്ക് ചെയ്ത് 34 പേരും മലയാളികളാണെന്നാണ് വിവരം .ഹുന്‍സൂരില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മൈസൂര്‍ കെ.ആര്‍, ഭവാനി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.