ടെക്സസില്‍ കാണാതായ രണ്ടു കുട്ടികളുടെ മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍
ക്വായ (ഹവായ): കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ കാണാതായ റെക്സബര്‍ഗില്‍ നിന്നുള്ള ടെയ്!ലിറയാന്‍ (17), ജോഷ്വവവാലെ (7) എന്നീ രണ്ടു കുട്ടികളുടെ മാതാവ് ലോറിവാറലായെ പൊലീസ് അറസ്റ്റ് ചെയ്തു. ഐസഹോയില്‍ നിന്നുള്ള വാറന്റിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇവര്‍ക്ക് 5 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
സെപ്തംബര്‍ മുതല്‍ അപ്രത്യക്ഷമായ കുട്ടികളെ ഉടന്‍ തന്നെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടിരുന്നു. ജനുവരി 30വരെയാണ് സമയം നല്‍കിയിരുന്നത്. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ലോറി പരാജയപ്പെട്ടുവെന്നും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്.
ലോറിയുടെ ഭര്‍ത്താവിനെ ഇതുവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഇവരുടെ നാലാമത്തെ ഭര്‍ത്താവാണ് ഇപ്പോള്‍ ഒപ്പമുള്ള ഡെബെല്‍. കുട്ടികളെ കാണാതായതിനെ കുറിച്ച് വ്യത്യസ്തമായ വിശദീകരണമാണ് മാതാവ് അധികൃതര്‍ക്ക് നല്‍കിയത്. അടുത്തിടെ ലോറിയുടെ കൈവശം മകന്‍ ടെയ്!ലി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു.
ഐസഹോ സംസ്ഥാനത്തു മാത്രമല്ല, രാജ്യത്താകമാനം കുട്ടികള്‍ അപ്രത്യക്ഷമാകുന്നത് വലിയ ചര്‍ച്ചയായിരുന്നു. കുട്ടികള്‍ അപകടത്തിലാണെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രാഥമിക നിഗമനം.