ബംഗാളില്‍ വിവേകാനന്ദ പ്രതിമയ്ക്ക് നേരെ ആക്രമണം

പശ്ചിമ ബംഗാളില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. മുര്‍ഷിദാബാദിലെ മാ ശാരദ നാനി ദേവി ശിക്ഷാ കേന്ദ്രത്തിന് മുന്നിലുള്ള പ്രതിമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.

ഈയിടെയായി ബംഗാളില്‍ ഹിന്ദുക്കള്‍ക്കും, ക്ഷേത്രങ്ങള്‍ക്കും നേരെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . സിലിഗുരി നഗരത്തിലെ ഗേറ്റ്ബസാര്‍ പ്രദേശത്തുള്ള കാളീ വിഗ്രഹമാണ് അടുത്തിടെ അക്രമികള്‍ തകര്‍ത്തത്. മാത്രമല്ല ഹൈന്ദവ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനുള്ള നിരന്തര ശ്രമങ്ങളും ബംഗാളില്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

സ്‌ക്കൂളിനു സമീപമുള്ള റോഡിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.