പരസ്പരം പുകഴ്ത്തി മോദിയും ട്രംപും

നമസ്‌തേ ട്രംപ് പരിപാടിയില്‍ പരസ്പ്പരം പുകഴ്ത്തി മോദിയും ട്രംപും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ചാമ്പ്യന്‍ ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായ പെട്ടു. അതേസമയം അവിശ്വസനീയമായ ഉയര്‍ച്ചയുടെ ചലിക്കുന്ന കഥയാണ് പ്രധാനമന്ത്രി മോദി എന്ന് ട്രംപ് പറഞ്ഞു. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ സംസാരിച്ച ട്രംപ് ഇന്ത്യ-യു എസ്സ് പ്രതിനിധികള്‍ മൂന്ന് ബില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ചൊവാഴ്ച്ച ഒപ്പിടുമെന്ന് അറിയിച്ചു.

ഭീകര വാദത്തിനെതിരായ നിലപാട് വ്യക്തമാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഭീകര വാദികള്‍ക്കെതിരെയും അവരുടെ പ്രത്യേയ ശാസ്ത്രത്തിനെതിരെയും യോജിച്ച് പോരാടാന്‍ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണ് എന്ന് അഭിപ്രായപെട്ടു. പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നതിനും ട്രംപ് തയ്യാറായി, പാക്കിസ്ഥാനുമായി യുഎസ് നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.

താന്‍ അധികാരത്തില്‍ എത്തിയ ശേഷം പാക്കിസ്ഥാനുമായി ചേര്‍ന്ന് പാക്ക് അതിര്‍ത്തിയിലുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി കൈക്കൊള്ളാനായി ട്രംപ് പറഞ്ഞു.എന്നാല്‍ ഭീകര വാദത്തിനെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്നും ട്രംപ് ആവശ്യപെട്ടു.ഇന്ത്യയും അമേരിക്കയും ഇസ്ലാമിക ഭീകരതയുടെ ഇരകളാണ്.തന്റെ ഭരണത്തിന് കീഴില്‍ അമേരിക്കന്‍ സൈന്യത്തെ രക്ത ദാഹികളായി ഐ എസ് ഭീകരര്‍ക്കെതിരെ അഴിച്ചുവിട്ടു.ഐ.എസ്. ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ അമേരിക്കന്‍ സൈന്യം വധിച്ച കാര്യവും അദ്ദേഹം എടുത്ത് പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുമെന്ന് പറഞ്ഞ ട്രംപ് ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ യു എസ് ആലോചിക്കുന്നുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് അമേരിക്കയാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല.കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ട് ഇന്ത്യക്ക് അവര്‍ ആഗ്രഹിക്കുന്ന എന്തും നേടാമെന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് മോദി എന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

മോദിയുടെ നേതൃത്വത്തില്‍ ലഭിച്ച സ്വീകരണം മഹത്തായ അംഗീകാരമെന്ന് ട്രംപ് അഭിപ്രായപെട്ടു.ഇങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് പുകഴ്ത്തിയപ്പോള്‍ പ്രധാനമന്ത്രി മോദി രാജ്യമോന്നകെ ട്രംപിനെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞു.അമേരിക്കയുമായി ദീര്‍ഘകാല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇത് പുതിയ ചരിത്രമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു,ഇന്ത്യയെ വ്യാപാര പങ്കാളിയാക്കുന്നതില്‍ നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.