സിനിമയില്‍ നിന്നും പാട്ട് ഒഴിവാക്കി ; ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രേക്ഷകന് നഷ്ട്ടപരിഹാരം നല്‍കി
ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്ഖാന്‍ അഭിനയിച്ച ഫാന്‍ സിനിമയാണ് വിവാദത്തില്‍ ആയത്. ഷാരൂഖ് ഖാന്‍ അഭിനയിച്ച ഫാന്‍ എന്ന ചിത്രം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് റിലീസ് ചെയ്തത്. ഫാന്‍ നിര്‍മ്മിച്ച ബോളിവുഡിലെ വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനിയായ യാഷ് രാജ് ഫിലിംസിനോടാണ് നാഷനല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസല്‍ കമ്മീഷന്‍ പതിനായിരം രൂപാ പ്രേക്ഷകന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔരംഗബാദില്‍ നിന്നുള്ള അധ്യാപികയായ അഫ്രീന്‍ ഫാത്തിമ സെയ്ദി നല്‍കിയ പരാതിയുടെ പുറത്താണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.
ഷാരൂഖ് ഖാന്‍ നായകനായ ഫാനിലെ ‘ജബ്ര ഫാന്‍’ എന്ന ഗാനം സിനിമയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ആയിരുന്നു സെയ്ദി പരാതി നല്‍കിയത്. പ്രമോഷണല്‍ ടീസറില്‍ ഈ ഗാനം ഉണ്ടായിരുന്നെങ്കിലും തിയറ്ററിലെത്തിയപ്പോള്‍ അത് കണ്ടില്ലെന്നായിരുന്നു പരാതി. അവരുടെ പരാതി പരിശോധിച്ച കമ്മീഷന്‍ വിലയിരുത്തിയത് ന്യായരഹിതമായ വാണിജ്യരീതിയാണ് ഇതെന്നാണ്.
ഈ ഗാനം കണ്ട് സിനിമ കാണാന്‍ തീരുമാനിച്ചയാളെ നിരാശപ്പെടുത്തുന്നതാണ് ഇത്തരം തീരുമാനങ്ങളെന്നും ജസ്റ്റിസ് വി എസ് ജയിന്‍ തന്റെ ഉത്തരവില്‍ വ്യക്തമാക്കി. ഷാരൂഖ്ഖാന്‍ ഇരട്ട വേഷത്തില്‍ എത്തിയ സിനിമ വാണിജ്യ പരമായി പരാജയമാവുകയായിരുന്നു. സിനിമയുടെ സംവിധായകന്റെ പിടിവാശിയാണ് ആ ഗാനം സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ കാരണമായത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.