ഡല്‍ഹി കലാപത്തിന് പിന്നില്‍ BJP-AAP ഗൂഢാലോചന എന്ന് ആരോപണം
42 പേരുടെ മരണത്തിനു ഇടയാക്കിയ ഡല്‍ഹി കലാപത്തിന് പിന്നില്‍ BJP-AAP ഗൂഢാലോചനയെന്ന ആരോപണവുമായി കര്‍ണാടക കോണ്‍ഗ്രസ് രംഗത്ത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന വിധം വിവാദ പ്രസ്താവനകള്‍ നടത്തിയ താഹിര്‍ ഹുസൈന്‍ (AAP), കപില്‍ മിശ്ര (BJP) തുടങ്ങിയ പ്രമുഖ നേതാക്കളെ ഡല്‍ഹി പോലീസ് എന്തുകൊണ്ട് കസ്റ്റഡിയില്‍ എടുത്തില്ല? ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും ഡല്‍ഹി പോലീസിനെ തടയുന്നത് എന്താണ്? കര്‍ണാടക കോണ്‍ഗ്രസ് ചോദിച്ചു. കൈയുറ ധരിച്ചെത്തിയ കൊലയാളികളാണ് ഇവര്‍ എന്നും ജനങ്ങളെ കബളിപ്പിക്കാന്‍ ഇപ്പോള്‍ ഒളിച്ചുകളി നടത്തുകയാണെന്നും കര്‍ണാടക കോണ്‍ഗ്രസ് ആരോപിച്ചു.
ഡല്‍ഹി കലാപത്തിലെ മുഖ്യ കാരണക്കാര്‍ AAP നേതാവ് താഹിര്‍ ഹുസൈനും BJP നേതാവ് കപില്‍ മിശ്രയുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നൂറിലധികം FIR രജിസ്റ്റര്‍ ചെയ്തുവെങ്കിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ BJP നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.
‘ഡല്‍ഹി പോലീസ് ആര്‍ക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത്? അവര്‍ നിഷ്പക്ഷമാണോ? ഡല്‍ഹി കലാപത്തില്‍ ഇതുവരെ 42 പേര്‍ മരിച്ചു, 200 പേര്‍ക്ക് പരിക്കേറ്റു. ഇതു പോലീസിന്റെ കഴിവ് കേടാണ് കാണിക്കുന്നത്’, കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഇതുവര 167 FIR ജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ മാര്‍ച്ച് 7വരെ തുറന്നു പ്രവര്‍ത്തിക്കില്ല. കലാപ ബാധിത പ്രദേശത്ത് സ്ഥിതിഗതികള്‍ സാധാരണ നിലയിലേയ്ക്ക് നീങ്ങുന്നതായാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നത്. BJP-AAP ഗൂഢാലോചനയാണ് ഈ കലാപങ്ങളിലൂടെ തുറന്നുകാട്ടപ്പെട്ടത് എന്നും കര്‍ണാടക കോണ്‍ഗ്രസ് പറഞ്ഞു.