‘ മഴയില്‍ വിരിഞ്ഞ പൂക്കള്‍ ‘ – ഷോര്‍ട് ഫിലിം
ഉലഞ്ഞാടുന്ന മനുഷ്യമനസ്സിന്റെ ആഴക്കയങ്ങളിലേക്ക് ……
പുത്തന്‍ പ്രതീക്ഷയുടെ മെഴുതിരി വെട്ടവുമായി കടന്നു വന്ന ഒരു എട്ട് വയസുകാരിയുടെ കഥ..
അവള് നേടിയെടുത്തത് ഒരു ഹൃദയമായിരുന്നു …….
നേടിക്കൊടുത്തത് ഒരു ജീവിതവും …………………’
അനീഷ് മോഹന്റെ ജീവിത ഗന്ധിയായ ഈ കഥാ പശ്ചാത്തലത്തിന് സംഭാഷണമെഴുതി തിരക്കഥയില്‍ സഹായിച്ചിരിക്കുന്നത് സിബോയ് കുര്യന്. ലിയോ, നിവില്‍, ജസ്റ്റിന് എന്നിവര്‍ നിര്‍മാണ നിര്‍വഹനത്തില്‍ പങ്കാളികളായപ്പോള്‍, സഹസംവിധായകനായി തിരശീലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അനൂപ് പിള്ള യാണ്. സംവിധാന കയ്യൊപ്പ് നല്കി, കാമറ കണ്ണുകളുടെ നിയന്ത്രണം നിര്‍വഹിച്ചു, എഡിറ്റിംഗ് ടേബിളില്‍ ചിത്രത്തിന്റെ പൂര്‍ണത നിര്‍വഹിച്ച അനീഷ് മോഹന്‍ വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ. നോര്‍ത്ത് അമേരിക്കയിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കാനഡയിലെ വാന്‍കൂവര്‍, വാന്‍കൂവര്‍ ഐലന്‍ഡ്, റിച്ച്മണ്ട് തുടങ്ങിയ പ്രകൃതിമനോഹരങ്ങളായ സ്ഥലങ്ങളുടെ സുന്ദര കാഴ്ചകള്‍ ചിത്രത്തിന് മിഴിവേകുന്നു …
വികാരതീവ്രമായ കഥാപാത്രങ്ങളുടെ ഭാവപ്പകര്‍ച്ചകള്‍ അഭ്രപാളിയില്‍ നിറം പകര്ന്നാടിയിരിക്കുന്നതു ബിയോണ് ടോം, മേഘ, എമിലി, ലിയോ കുരിയാക്കോസ്, അനൂപ് പിള്ള എന്നിവര്‍ ചേര്‍ന്നാണ്.
അതിവിദൂരമല്ലാതെ..മലയാള സിനിമയുടെ പടിവാതിലുകള്‍ ഈ കലാകാരന്മാര്‍ക്കായ് തുറക്കപ്പെടും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല . മറ്റു ഷോര്‍ട് ഫിലിം കളില്‍നിന്നു വ്യത്യസ്ഥമായി ഇതിന്റെ ആഖ്യാന ഭംഗിയും, ദൃശ്യ മികവും തെളിയിക്കുന്നതും മറ്റൊന്നല്ലതന്നെ …
ഷിബു കിഴക്കേകുറ്റ്