കേരളത്തില്‍ വീണ്ടും പക്ഷിപ്പനി ; കോഴി ഇറച്ചി കഴിക്കുന്നവര്‍ സൂക്ഷിക്കുക
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെ രാജു അറിയിച്ചു. ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൃഗസംരക്ഷ വകുപ്പ് അഞ്ച് പേര്‍ വീതം അടങ്ങുന്ന 25 റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ രോഗം സ്ഥിരീകരിച്ച മേഖലയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ വളര്‍ത്തു പക്ഷികളെയും കൊല്ലാന്‍ കളക്ടറേറ്റില്‍ നിന്നും ഉത്തരവ് ഉണ്ട്. അതേസമയം ചിക്കന്‍ ഉപയോഗം കുറയ്ക്കണം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികാരികളുടെ ഭാഷ്യം.