ഭാര്യയേയും മകനേയും വെട്ടിക്കൊന്ന ശേഷം മുന്‍ സൈനികന്‍ തൂങ്ങിമരിച്ചു
കൊല്ലം : കൊല്ലം ഇട്ടിവ വയ്യാനത്ത് മുന്‍ സൈനികന്‍ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. സുദര്‍ശനന്‍ ആണ് ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഭാര്യ വസന്തകുമാരിയേയും മകനായ വിശാഖിനേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷമാണ് സുദര്‍ശനന്‍ തൂങ്ങിമരിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഏറെ നാളായി കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലനില്‍ക്കുകയായിരുന്നു. പൊലീസ് ധാരണപ്രകാരം വീടിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമില്‍ ആയിരുന്നു സുദര്‍ശനന്‍ താമസിച്ചുകൊണ്ടിരുന്നത്. തൊട്ടടുത്തു താമസിക്കുന്ന ഭാര്യയുമായി കഴിഞ്ഞ ദിവസങ്ങളില്‍ വഴക്ക് രൂക്ഷമായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
രാവിലെ 9 മണിക്ക് വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നു. എന്നാല്‍ ഇവിടെ സ്ഥിരം വഴക്ക് ഉണ്ടാകുന്നതിനാല്‍ നാട്ടുകാര്‍ ആരും അത് കാര്യമായി എടുത്തില്ല. ഉച്ച കഴിഞ്ഞിട്ടും ആരെയും പുറത്തു കാണാതായതോടെ സംശയം തോന്നിയ നാട്ടുകാര്‍ വീട്ടില്‍കയറി പരിശോധിച്ചപ്പോഴാണ് അമ്മയും മകനും രക്തത്തില്‍ കുളിച്ച നിലയിലും സുദര്‍ശനന്‍ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ടത്.
വസന്തകുമാരി അടുക്കളയോട് ചേര്‍ന്നുള്ള വീട്ടിലും മകന്‍ കിടപ്പുമുറിയിലുമാണ് മരിച്ചു കിടന്നത്. മരിച്ച വസന്തകുമാരി വീട്ടമ്മയും വിശാഖ് ഒരു സ്വകാര്യ ബാങ്കിന്റെ ലീഗല്‍ അഡൈ്വസറുമായിരുന്നു.