ലഹരിമരുന്ന് കച്ചവടം ; കൊച്ചിയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

കൊച്ചിയില്‍ ലഹരിമരുന്ന് കച്ചവടം ചെയ്ത മൂന്ന് യുവാക്കള്‍ പിടിയില്‍. കൊല്ലം സ്വദേശി അതുല്‍, പാലക്കാട് സ്വദേശി ബിജില്‍ മാത്യൂ, ആലുവ സ്വദേശി ശബരീഷ് എന്നിവരാണ് ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസിന്റെ പിടിയിലായത്. കൊച്ചി കോന്തുരുത്തിയില്‍ നിന്നാണ് കെമിക്കല്‍ ഡ്രഗ് ആയ എംഡിഎംഎയുമായി യുവാക്കളെ പൊലീസ് പിടികൂടിയത്.

കൊച്ചി കോന്തുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതികള്‍. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കടകളിലേയ് വിതരണം ചെയ്യുന്ന ജോലിയായിരുന്നു പ്രതികള്‍ക്ക് . ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് കച്ചവടം.

ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ ലഹരി മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് കൊച്ചി സിറ്റി പൊലീസിന്റെ യോദ്ധാവ് എന്ന വാട്സ്ാപ്പിലൂടെയാണ് പ്രതികളുടെ ലഹരി വില്‍പനയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലാകുന്നത്.