കണ്ണൂരില്‍ പശുവിനെ പീഡിപ്പിച്ചു കൊന്നു ; യുവാവ് അറസ്റ്റില്‍
കണ്ണൂര്‍ ചക്കരക്കല്ലിന് സമീപത്തുള്ള ബാവോഡാണ് നാട്ടുകാരെ മുഴുവന്‍ അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ബാവോട്ട് യുപി സ്‌കൂളിന് സമീപത്ത് താമസിക്കുന്ന യൂസഫിന്റെ പശുവാണ് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് മുപ്പതു വയസോടടുത്ത് പ്രായമുണ്ട്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത് ശേഷമാകും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.
രണ്ടു വയസ്സുള്ള പശുവിനെ രാത്രി തൊഴുത്തില്‍ നിന്നും അഴിച്ചു കൊണ്ടു പോയ ശേഷമാണ് പീഡിപ്പിച്ചത്. സമീപത്തെ മരത്തില്‍ കെട്ടിയിട്ട പീഡനത്തിന് ഇരയാകുമ്പോള്‍ കഴുത്തില്‍ കയര്‍ മുറുകി പശു ചാവുകയായിരുന്നു. നേരത്തെ യൂസഫിന്റെ തൊഴുത്തില്‍ നിന്നും മറ്റൊരു പശുവിനെ പ്രതി അഴിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് വീട്ടുടമയും പ്രദേശവാസികളും ഇയാളെ താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.