ബാറുകള്‍ അടച്ചിടണമെന്ന് ഐഎംഎ നിര്‍ദേശം
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബാറുകളും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡക്കല്‍ അസോസിയേഷന്‍. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും സംഘടന നിര്‍ദേശിച്ചു.
നേരത്തെ സംസ്ഥാന സര്‍ക്കാരും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സിനിമാ തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി. തിയറ്ററുകള്‍ അടച്ചിടുമെന്ന് പിവിആറും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വേനലവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകള്‍ ഒഴികെയുള്ള മറ്റ് അധ്യയന പരിപാടികളെല്ലാം മാറ്റിവച്ചു. ട്യൂഷന്‍ സെന്ററുകളും മതപഠന ശാലകള്‍ അടക്കമുള്ളവയ്ക്കും അവധി ബാധകമാണ്. ഉത്തരവ് തെറ്റിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.