ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കു വീട്ടു തടങ്കലില്‍ നിന്നും മോചനം

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. ഏഴ് മാസത്തെ വീട്ട് തടങ്കലിന് ശേഷം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായ ഫാറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയ നടപടി പിന്‍വലിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സലാണ് മോചനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വിചാരണയില്ലാതെ തടവിലാക്കാന്‍ സാധിക്കുന്ന പൊതു സുരക്ഷാ നിയമവും ജമ്മുകശ്മീരിലെ തലമുതിര്‍ന്ന നേതാവിനെതിരെ ചുമത്തിയിരുന്നു.ജമ്മു കശ്മീരിന് ഭരണഘടനാ പരമായി അനുവദിച്ചിരുന്ന പ്രത്യേക പദവി എടുത്ത് മാറ്റിയതിനൊപ്പം തന്നെ ജമ്മു കശ്മീര്‍,ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. അതേസമയം തടങ്കലിലുള്ള മറ്റ് മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയുടെയും മെഹബൂബാ മുഫ്തിയുടെയും മോചന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.