കഴക്കൂട്ടത്ത് ഭാര്യയേയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : കഴക്കൂട്ടം കുളത്തൂരില്‍ ഭാര്യയേയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശിയായ സുരേഷ്(35) ആണ് ഭാര്യ സിന്ധു(30) മകന് ഷാരോണ്‍(9) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
നേരത്തെ കന്യാകുളങ്ങരയില്‍ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് മൂന്നു വര്‍ഷമായി ഗള്‍ഫിലായിരുന്നു. രണ്ടാഴ്ചക്കു മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.