ചിലവ് ഒരു ലക്ഷം രൂപ ; അമേരിക്കയില്‍ ജനങ്ങള്‍ കൊറോണ ടെസ്റ്റില്‍ നിന്നും പിന്മാറുന്നു

അമേരിക്കയില്‍ കൊറോണ മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഭീമമായ ചികിത്സാ ചിലവ് എന്ന് റിപ്പോര്‍ട്ട്. 1,700 പേര്‍ക്കാണ് രാജ്യാത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ഏറ്റവും വേഗത്തില്‍ ബാധിക്കുകയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതും അമേരിക്കയിലാണ്. അമേരിക്കയില്‍ കൊറോണ പരിശോധനയ്ക്ക് ചിലവാക്കേണ്ടി വരുന്ന ആകെ തുക ഏകദേശം ഒരു ലക്ഷം രൂപയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ സെന്റേഴ്‌സ് ഫോര്‍ ഡിസീസസ് കണ്ട്രോള്‍ പ്രതിനിധികളുടെ മുന്നില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗം കാറ്റി പോര്‍ട്ടര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് കണക്ക്.

ഇത്രയും പണം നല്‍കി കൊറോണ പരിശോധന നടത്താന്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒരാള്‍ക്ക് ഏറെ പ്രയാസകരമാകും. CBC , Metabolic , Flu ‘A’ , Flu ‘B’ എന്നിങ്ങനെ നാല് ടെസ്റ്റുകളാണ് ആരംഭത്തില്‍ നടത്തേണ്ടത്. ഏകദേശം 13,300 രൂപയാണ് ഈ ടെസ്റ്റുകള്‍ക്കുള്ള ചിലവ്. ഇതിനൊപ്പം കൊറോണ സംശയവുമായി ആശുപത്രിയിലെ എമര്‍ജന്‍സി റെസ്‌പോണ്‍സിന്റെ കണ്‍സള്‍ട്ടേഷന്‍ ഫീ 85,000 രൂപയും കൂടിയാകുമ്പോള്‍ ആകെ തുക ഒരു ലക്ഷം കടക്കും.

ഇതിന് പുറമേ, ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെങ്കില്‍ വേറെ ചിലവുണ്ട്. ഈ ചിലവുകള്‍ താങ്ങാനാകില്ലെന്ന് മനസിലാക്കുന്ന ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ആശുപത്രിയിലേക്ക് വരാനും ചികിത്സ തേടാനും മടിക്കുമെന്നാണ് കാറ്റി വ്യക്തമാക്കുന്നത്.
അമേരിക്കയിലെ 8.5 ശതമാനം ജനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാത്തവരാണ്. ഏകദേശം 27.5 ലക്ഷം ആളുകള്‍ കൊറോണയുണ്ടയിട്ടും ആശുപത്രികളില്‍ പോകാന്‍ മടിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.