പെരുമ്പാവൂരില്‍ വാഹനാപകടം ; ഗര്‍ഭിണിയടക്കം മൂന്നുപേര്‍ മരിച്ചു

പെരുമ്പാവൂരില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഗര്‍ഭിണിയടക്കം മൂന്നു പേര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ ഹനീഫ, ഭാര്യ സുമയ്യ, സഹോദരന്‍ ഷാജഹാന്‍ എന്നിവരാണ് മരണമടഞ്ഞത്. ഇന്നു പുലര്‍ച്ചെ 3:30 നായിരുന്നു അപകടം.

മലപ്പുറത്തുനിന്നും സുമയ്യയുടെ മുണ്ടക്കലിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. മരിച്ച സുമയ്യ 8 മാസം ഗഭിണിയായിരുന്നു മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. കാറോടിച്ചയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.